Tuesday, August 19, 2008

ചൈത്രം ചായം ചാലിച്ചു


ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..
ചാരു ചിത്രം വരക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്
‍ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോമേനിയിലാകെ പടരുമീ സൌവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ.
(ചിത്രം ചില്ല്)

നെടുമുടിയിലെ ഒരു പ്രഭാതം.
ഇപ്രാവശ്യത്തെ വരവില്‍ എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രം

Friday, November 30, 2007

മറ്റൊരു സന്ധ്യയായ് നീ വന്നൂ.......



ഹിമബിന്ദുമുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പോരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്ന് മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നൂ.......
മറ്റൊരു സന്ധ്യയായ് നീ വന്നൂ.......

Friday, November 23, 2007

ചിത്രശലഭം

കുറേ നാളുകള്‍ക്ക് ശേഷം ഒരു ഫോട്ടോ upload ചെയ്യുന്നു.... ഒരു ചിത്രശലഭത്തിന്റെ തന്നെയാകട്ടെ ആദ്യ ഫോട്ടോ...

Monday, March 05, 2007

ഹോളീരേ.........



ഹോളിക്ക് മുന്‍പ്.....
കുളിച്ച്, കുറിതൊട്ട്, തൂവെള്ള കുപ്പായമണിഞ്ഞ അച്ചു



ഹോളി രംഗ്.. പിച്കാരി... ബക്കറ്റ്.... വെള്ളം...




ഹോളി ആര്‍മാദിച്ച് തിരിച്ചുവന്നപ്പോഴത്തെ കോലം.....

Friday, October 13, 2006

ഒരു കൊലയുടെ അന്ത്യം

അവന്റെ അന്ത്യം ഭയാനകമായിരിന്നു. ആദ്യം അവനെ കെട്ടിത്തൂക്കി...പിന്നെ വീട്ടുകാരും,അതിഥികളും അവനെ പിച്ചി ചീന്തി....ചിലര്‍ അവനെ കടിച്ചു...ചിലര്‍ വെട്ടിനുറുക്കി...മറ്റുചിലര്‍ പുട്ടിന്റെ കൂടെയും പായസമാക്കിയും കഴിച്ചു.... അവന്റെ മഞ്ഞ ഷര്‍ട്ടുകള്‍ റോട്ടില്‍ വലിച്ചെറിഞ്ഞു...ചിലതില്‍ ചവിട്ടി ആളുകള്‍ വഴുതി വീണു... ചിലത്‌ പശുക്കള്‍ കഴിച്ചു... അവസാനം അവന്റെ അസ്ത്തികൂടം ആ പ്ലാസ്റ്റിക്ക്‌ കയറില്‍ കിടന്നാടി....പിന്നെ അതും വളമായി....




നായകന്‍ പുര നിറഞ്ഞുനിന്നപ്പോള്‍





സംഭവത്തിന്റെ പകുതിയില്‍



കൊലയുടെ ബാക്കിപത്രം

Tuesday, October 10, 2006

ദില്ലി ഹാട്ട്‌ - Dilli Haat

ഡെല്‍ഹിയുടെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ദില്ലി ഹാട്ട്‌, ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ക്രാഫ്റ്റുകള്‍ കാണാനും, വാങ്ങാനുമുള്ള ഒരു സ്ഥിരം മാര്‍ക്കറ്റാണ്‌. ഈ ഹാട്ട്‌ എന്നുപറയുന്നത്‌ ഭാരതത്തിലെ ഗ്രാമങ്ങളില്‍ ആഴ്ച്ചതോറും നടക്കുന്ന ചന്തയുടെ ഹിന്ദി പേരാണ്‌.















ഈ പാത്രങ്ങള്‍ പേപ്പര്‍ പള്‍പ്പിലുണ്ടാക്കിയതാണ്‌........

















ഒറീസ്സയിലെ കരകൌശല ശില്‍പ്പങ്ങള്‍ - കരിങ്കല്ലില്‍ തീര്‍ത്തവ........