Tuesday, October 10, 2006

ദില്ലി ഹാട്ട്‌ - Dilli Haat

ഡെല്‍ഹിയുടെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ദില്ലി ഹാട്ട്‌, ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ക്രാഫ്റ്റുകള്‍ കാണാനും, വാങ്ങാനുമുള്ള ഒരു സ്ഥിരം മാര്‍ക്കറ്റാണ്‌. ഈ ഹാട്ട്‌ എന്നുപറയുന്നത്‌ ഭാരതത്തിലെ ഗ്രാമങ്ങളില്‍ ആഴ്ച്ചതോറും നടക്കുന്ന ചന്തയുടെ ഹിന്ദി പേരാണ്‌.















ഈ പാത്രങ്ങള്‍ പേപ്പര്‍ പള്‍പ്പിലുണ്ടാക്കിയതാണ്‌........

















ഒറീസ്സയിലെ കരകൌശല ശില്‍പ്പങ്ങള്‍ - കരിങ്കല്ലില്‍ തീര്‍ത്തവ........

8 Comments:

Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഡല്‍ഹിയിലെ ചില വഴിയോര കാഴ്ചകള്‍....

- ബിജോയ്‌

Wednesday, October 11, 2006 6:22:00 AM  
Blogger Adithyan said...

നല്ല കളര്‍ഫുള്‍ ഫോട്ടോസ്...
നന്നായിരിക്കുന്നു.

Wednesday, October 11, 2006 6:26:00 AM  
Blogger ദിവാസ്വപ്നം said...

എന്നാലും എന്റെ ബിജോയ് ഭായ്

വഴിയോരക്കാഴ്ചകള്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടി വന്നതാണ്, ഡെല്‍ഹി നഗരത്തിന്റെ ചിത്രങ്ങള്‍ കാണാന്‍. എനിവേയ്സ്, ഫോട്ടോ രണ്ടും കിടിലന്‍. കളര്‍ഫുള്‍. രണ്ടുമൂന്നെണ്ണംകൂടി ആവാ‍മായിരുന്നു...

പാര്‍വതിബഹനോട് ഡെല്‍ഹിയുടെ ചിത്രങ്ങള്‍ ചോദിച്ചിട്ട്, അഭി തക് ഹുവാ കുച്ഛ് നഹി. ആപ് ജരാ കോശിശ് കരേംഗേ...

:)

Wednesday, October 11, 2006 6:40:00 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ആദി,
ഫൊട്ടോകള്‍ കണ്ടതില്‍ സന്തോഷം.

ദിവാ,
ഇനി ഞാന്‍ നിങ്ങളൊന്നും കാണാത്ത ഡെല്‍ഹിയുടെ മുഖങ്ങള്‍ ചിത്രങ്ങളായി ഇടാം. ഇതൊരു തുടക്കമായതിനാലാണ്‌...ഡെല്‍ഹി ഹാട്ട്‌ ചിത്രങ്ങള്‍ ഇനിയുമുണ്ട്‌ സ്റ്റോക്കില്‍.......

Wednesday, October 11, 2006 6:47:00 AM  
Blogger മുസാഫിര്‍ said...

നന്നായിരിക്കുന്നു ബിജോയ്,
ഇതു കൊണൊട്ട് പ്ലേസിന്റെ അടുത്ത് എവിടെയെങ്കിലുമാണൊ ?

Wednesday, October 11, 2006 8:12:00 AM  
Blogger mydailypassiveincome said...

ബിജോയ്, ഫോട്ടോസ് എല്ലാം വളരെ നന്നായിരിക്കുന്നു. ദില്ലി ഹാട്ടില്‍ പോയിട്ട് കുറെയായി. എങ്കിലും അവിടത്തെ കരകൌശലവസ്തുക്കളുടെ ചിത്രം മനസ്സിലുണ്ട്.

ഇനിയും പോരട്ടേ ചിത്രങ്ങള്‍. ആശംസകള്‍.

മുസാഫിര്‍, ഇത് കോണാട്ട് പ്ലേസില്‍ നിന്നും ഏകദേശം 6 കി.മീ. ദൂരത്താണ്. A.I.I.M.S.- നടുത്തും INA മാര്‍ക്കറ്റിന് എതിര്‍വശവുമാണ്.

Wednesday, October 11, 2006 8:43:00 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മുസാഫിര്‍ & മഴത്തുള്ളി,

100 രൂപാ ദിവസ വാടകയില്‍ തങ്ങളുടെ കരകൌശല സാധനങ്ങള്‍ വില്‍ക്കാന്‍ ദില്ലി ഹാട്ടല്ലാതെ, ഡെല്‍ഹിയില്‍ വേറൊരു സ്ഥലമില്ല.. അതുപോലെതന്നെയാണ്‌ അവിടുത്തെ ഫുഡ്‌ സ്റ്റാളുകളും..കുറഞ്ഞചിലവില്‍ നല്ല ഭക്ഷണം (കേരളാ സ്റ്റാള്‍ ഒഴിച്ച്‌)

-ബിജോയ്‌

Wednesday, October 11, 2006 9:12:00 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എന്റെ ഈ ബ്ലോഗ്‌ തനിമലയാളത്തിലും ചിന്തയുടെ ബ്ലോഗ്‌ അഗ്ഗ്രഗേറ്ററിലും update ആകുന്നില്ലലോ.... എന്താ ചെയ്യ്‌കാ...ഒരു സഹായം....

Wednesday, October 11, 2006 1:39:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home