ഒരു കൊലയുടെ അന്ത്യം
അവന്റെ അന്ത്യം ഭയാനകമായിരിന്നു. ആദ്യം അവനെ കെട്ടിത്തൂക്കി...പിന്നെ വീട്ടുകാരും,അതിഥികളും അവനെ പിച്ചി ചീന്തി....ചിലര്‍ അവനെ കടിച്ചു...ചിലര്‍ വെട്ടിനുറുക്കി...മറ്റുചിലര്‍ പുട്ടിന്റെ കൂടെയും പായസമാക്കിയും കഴിച്ചു.... അവന്റെ മഞ്ഞ ഷര്‍ട്ടുകള്‍ റോട്ടില് വലിച്ചെറിഞ്ഞു...ചിലതില്‍ ചവിട്ടി ആളുകള്‍ വഴുതി വീണു... ചിലത് പശുക്കള്‍ കഴിച്ചു... അവസാനം അവന്റെ അസ്ത്തികൂടം ആ പ്ലാസ്റ്റിക്ക് കയറില്‍ കിടന്നാടി....പിന്നെ അതും വളമായി....

നായകന് പുര നിറഞ്ഞുനിന്നപ്പോള്‍

സംഭവത്തിന്റെ പകുതിയില്‍

കൊലയുടെ ബാക്കിപത്രം

നായകന് പുര നിറഞ്ഞുനിന്നപ്പോള്‍

സംഭവത്തിന്റെ പകുതിയില്‍

കൊലയുടെ ബാക്കിപത്രം
17 Comments:
അവന്റെ അന്ത്യം ഭയാനകമായിരിന്നു. ആദ്യം അവനെ കെട്ടിത്തൂക്കി...പിന്നെ വീട്ടുകാരും,അതിഥികളും അവനെ പിച്ചി ചീന്തി....ചിലര്‍ അവനെ കടിച്ചു...ചിലര്‍ വെട്ടിനുറുക്കി...മറ്റുചിലര്‍ പുട്ടിന്റെ കൂടെയും പായസമാക്കിയും കഴിച്ചു.... അവന്റെ മഞ്ഞ ഷര്‍ട്ടുകള്‍ റോട്ടില് വലിച്ചെറിഞ്ഞു...ചിലതില്‍ ചവിട്ടി ആളുകള്‍ വഴുതി വീണു... ചിലത് പശുക്കള്‍ കഴിച്ചു... അവസാനം അവന്റെ അസ്ത്തികൂടം ആ പ്ലാസ്റ്റിക്ക് കയറില്‍ കിടന്നാടി....പിന്നെ അതും വളമായി....
ബിജോയ്,
എന്നാലും ആരാണീ കൊല ചെയ്തത്. ഇനി അങ്ങനെ ആരെങ്കിലും ചെയ്യുന്നതിന് മുന്‍പ് ഇങ്ങോട്ടു കൊണ്ടുപോരെ. അല്ലെങ്കില്‍ എന്നെ ഒന്നു വിളിച്ചാല്‍ മതി. നമുക്ക് അവനെ താഴെവച്ചിട്ട് മെല്ലെ മെല്ലെ തൊലി പൊളിച്ച് ഓരോന്നായി കഴിക്കാം. ഇതുപോലെ ഭയാനകമായ ദൃശ്യങ്ങള്‍ ഒഴിവാക്കാം. ;)
ചിത്രങ്ങള്‍ കൊള്ളാം.
ഹൊ. ഭയാനകമായ രംഗങ്ങള്‍. ദൃക്സാക്ഷി ആയ ബിജോയ്, താങ്കളും ഈ കൃത്യത്തില്‍ പങ്കാളിയല്ലേ. അവസാന പടം കലക്കി കേട്ടോ. ശരിക്കും കൊന്ന് കെട്ടിത്തൂക്കിയപോലെ.
മഴത്തുള്ളി :)
ശ്രീജിത്ത് :)
ഓണത്തിന് നാട്ടില്‍ പോയപ്പൊള്‍ ഞാനും ഈ കേസില്‍ പ്രതിയായി...... ഞാന്‍ ഉറങ്ങുന്ന മുറിയിലായിരുന്നു ആശാന്.... രാവിലെയാകുമ്പോള്‍ ഒരു പടല ഞാന്‍ അകത്താക്കും
ഞെട്ടിച്ചു,,പിന്നെ പറ്റിച്ചു...
ഹൊ കൊലച്ചതി,
കൈ വളരുന്നുണ്ടോ,
കാല് വളരുന്നുണ്ടൊ എന്നൊക്കെ
നോക്കി വളര്‍ത്തി-കിട്ടിയതായിരിക്കും
നിങ്ങള്‍ക്കിതെങ്ങിനെ സാധിച്ചു....?
മനുഷ്യനെന്തേ ഇങ്ങിനെ??
കഷ്ടം
ഹ ഹ ഹ ബിജോയ് ഭായ്
അത് കലക്കി :-)
പഴക്കുല കണ്ടിട്ട് കൊതി വരുന്നു,നല്ല ‘കിയൂട്ട്‘ കുല ;)
സത്യമായിട്ടും നല്ല പാളയംകോടന് പഴം തിന്നുമ്പോള്‍ ഈ കൊലച്ചതിയൊക്കെ ആരോര്‍ക്കാന്‍,എന്നാലും കൊലയുടെ അവശിഷ്ടം കാണിച്ച് നിരാശരാക്കെണ്ടിയിരുന്നില്ല.
ഇവിടെ കിട്ടുന്ന ഗുണവും മണവുമില്ലാത്ത പഴം കഴിക്കുമ്പോള്‍ പോലും ഗൃഹാതുരത്വം(??) തോന്നുന്നു.
:-)
-പാര്‍വതി.
ഡെല്‍ഹിയില്‍ ആളൊത്തിരി ആയല്ലോ,നമുക്കൊരു ബ്ലോഗ്ഗേര്‍സ് മീറ്റ് കൂടണ്ടേ..?
-പാര്‍വതി.
പാര്‍വതി ചേച്യേ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍
അടിപൊളി !
ഡെല്‍ഹിയില്‍ ഒരു മീറ്റ് നടത്തൂന്നേ, മനസ്സുകൊണ്ട് ഞാനും ഉണ്ടാവും. പിന്നെ കുറുമാന് ഭായ്... അങ്ങനെ ഒത്തിരി പേര്.
എന്തൂട്ടാ ദിവാ...
വിശേഷോന്നങ്ങ്ട് പറയാന്‍ ഒന്നൂല്യ..മഴ പെയ്യണില്ലേയ്...ചൂടങ്ങ് കുറയുന്നില്ല,ദീവാലിയാണ് പോലും 21 ന്, ഇക്കുറി ഇത്തിരി പേടിയുണ്ടേ എല്ലാര്ക്കും,കഴിഞ്ഞ തവണയല്ലേ ബോംബ് പൊട്ടിയതേയ്..ആരും അങ്ങനെ പുറത്തിറങ്ങണില്ല.
വേറെന്തൂട്ടാ..ഒന്നൂല്ല :-)
ബിജോയ്യ്..ഈ കമന്റ് മുഴുവന്‍ ഓഫ്..ഒപ്പ്..അതിന് മാപ്പ്.
:-)
-പാര്‍വതി.
ഇത് കൊലയൊന്നല്ലല്ലോ, മൂന്നാ. മൂന്നാവത്തവനെ കൊന്നു കെട്ടിത്തൂക്കിയതാ. സി. ബി. ഐ. വേണ്ടിവരും.
ബിജോയ്,
കൊലയെ കൊന്നത് നന്നായി
കൊല ചെയ്ത കൊലപാതകം കാണണമെങ്കില്‍ ഇവിടെവന്ന് നോക്ക്...
ബിജോയ് നന്നായിരിക്കുന്നു.
ഇവന് കൊലയ്ക്കു മുമ്പിങ്ങനെ ആയിരിന്നിരിക്കണം.ഇങ്ങനെ
I have never seen such a murder with goar... :(
ഈ കൊല ചെയ്തവന് ആരായാലും നമുക്കവനെ പിടിക്കാം. വേട്ടയാട് വിളയാട്-ലെ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ രാഘവന്, കോഴിക്കൂട് സിറ്റി കമ്മിഷണര്‍ ഭരത് ചന്ദ്രന് ഐ.പി.എസ്സ്, എറണാകുളം ജില്ലാ കളക്റ്റര്‍ ജോസഫ് അലക്സ്, പിന്നെ ക്യാപ്റ്റന്‍ പ്രഭാകര്‍, വാള്‍ട്ടര്‍ വെട്രിവേല്‍, തിരുനെല്‍വേലി അസിസ്റ്റന്റ് കമ്മിഷണര്‍ ആറുച്ചാമി, സി.ഐ.ഡി നസീര്‍, ടൈഗര്‍, ലയണ്‍, ഡോങ്കി, മങ്കി, ചിങ്കി, കൊങ്കി തുടങ്ങി എല്ലാ പ്രഗദ്ഭരെയും കൂട്ടി ഒരു അന്വേഷണ സംഘം ഉണ്ടാക്കാം...
ആനക്കൂടന്‍ - :)
പച്ചാളം സാര്‍ - പ്രായപൂര്‍ത്തിയാകുന്നതു വരെ ഞങ്ങള്‍ കാത്തു....പിന്നെ... ആക്രമണ്.....
ദിവാ - ഇത് നമ്മുടെ എസ്റ്റേറ്റില്‍ (8 സെന്റ്) ഉണ്ടായ ഒരു സുന്ദരകുലയായിരുന്നു.
പാര്‍വതി ബഹന്‍ - നന്ദി... ന്നാ നമുക്കും ഒന്നു കൂടിയാലോ...എത്ര പേരുണ്ട് ഇവിടെ... മഴത്തുള്ളിയും, ഞാനും, താങ്കളും മാത്രമല്ലെയുള്ളൂ...എന്നാലും വേണ്ടില്ലാ...ഒന്നു മീറ്റാം....
bijoym2002@yahoo.co.in ഒന്നു ചാറ്റൂ.....
നളന് : സേതു രാമയ്യരെ തന്നെ വിളിക്കണെ.....
ഉത്സവം..) കഥ വായിച്ചു. അടിപൊളി...
വേണു :) നല്ല ഫോട്ടൊ...
പൊന്നമ്പലം :) ഇത്രയും പേര്‍ക്ക് അന്ന്വേഷണം നടത്താന്‍ എത്ര ഡമ്മി വേണ്ടി വരും...
Post a Comment
Subscribe to Post Comments [Atom]
<< Home