Tuesday, August 19, 2008

ചൈത്രം ചായം ചാലിച്ചു


ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..
ചാരു ചിത്രം വരക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്
‍ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോമേനിയിലാകെ പടരുമീ സൌവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ.
(ചിത്രം ചില്ല്)

നെടുമുടിയിലെ ഒരു പ്രഭാതം.
ഇപ്രാവശ്യത്തെ വരവില്‍ എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രം